Breaking News

ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ "പൗര വിചാരണ " വാഹന ജാഥക്ക് ആവേശോജ്വല തുടക്കം


പാണത്തൂർ : കെ പി സി സി യുടെ ആഹ്വാനപ്രകാരം ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "പൗര വിചാരണ " വാഹന ജാഥ കാസറഗോഡ് ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ ബളാൽ ബ്ലോക്ക് പ്രസിഡന്റ്‌ മധുസൂദനൻ ബാലൂരിന് പതാക കൈമാറി ഉത്ഘാടനം ചെയ്തു.കർഷകരെ മറന്ന സർക്കാരാണ് കേരളo ഭരിക്കുന്നതെന്ന് പി കെ ഫൈസൽ  പറഞ്ഞു. കർഷക പനത്തടി മണ്ഡലം പ്രസിഡന്റ്‌ കെ ജെ ജെയിംസ് അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ, ഡി സി സി ജനറൽ സെക്രട്ടറി മാരായ പി വി സുരേഷ്, ഹരീഷ് പി നായർ,ഡാർലിൻ ജോർജ്,യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ് കുമാർ, മണ്ഡലം പ്രസിഡന്റ്‌ മാരായ ജോസഫ് എം പി, എം എം സൈമൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ നാരായണൻ,എൻ എ ജോയ്,ബാബു കഥളി മറ്റo, ജോണി തോലമ്പുഴ,ബാലചന്ദ്രൻ പി കെ, പി എ ഗംഗാദരൻ, മാധവൻ നായർ ബളാൽ, മുരളി പനങ്ങാട്, പി യു പാതഭനാഭാൻ നായർ, സജി പ്ലാച്ചേരി പുറത്ത്, അഡ്വ ഷീജ, പി സി രഘു നാഥൻ, കെ എ കുഞ്ഞി രാമൻ,ബ്ലോക്ക് പഞ്ചായത്ത്‌ അംഗo രേഖ.സി., അജീഷ്.എന്നിവർ സംസാരിച്ചു

No comments