Breaking News

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് അപേക്ഷ നല്‍കാം


ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് അപേക്ഷ നല്‍കാം. അപേക്ഷ ഫോറം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് ആധാര്‍, റേഷന്‍ കാര്‍ഡ്, ചികിത്സാ രേഖകള്‍, മെഡിക്കല്‍ ബോര്‍ഡ്/അംഗപരിമിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം അവരവരുടെ പഞ്ചായത്തിനു കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ (സി.എച്ച്.സി/ പി.എച്ച്.സി./എഫ്.എച്ച് സി/താലൂക്ക് ആശുപത്രിയില്‍) നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20 വൈകിട്ട് 5 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍പ് കളക്ടറേറ്റിലും ദേശീയ ആരോഗ്യ ദൗത്യം കാര്യലയത്തിലും മറ്റു ആരേഗ്യസ്ഥാപനങ്ങളിലും  അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ പുതിയ മാതൃകയിലുളള  അപേക്ഷ ഫോറം പൂരിപ്പിച്ച് അവരവരുടെ പഞ്ചായത്തിന് കീഴിലുളള സര്‍ക്കാര്‍ ആശുപത്രികളില്‍സമര്‍പ്പിക്കണം


അപേക്ഷ ഫോറം 





No comments