Breaking News

മാലോത്ത് കസബ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ പുന്നക്കുന്നിലെ ഹോളി ട്രിനിറ്റി അഗതിമന്ദിരം സന്ദർശിച്ചു

മാലോം : മാലോത്ത് കസബ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ പുന്നക്കുന്നിലെ ഹോളി ട്രിനിറ്റി അഗതിമന്ദിരം സന്ദർശിച്ചു. സ്കൗട്ട് ആന്റ് ഗൈഡ്സ് ശേഖരിച്ച ആഹാര സാധനങ്ങളും സ്‌റ്റേഷനറി വസ്തുക്കളും അവർ അഗതി മന്ദിരത്തിനു നൽകി. ഒപ്പം  ധനസഹായവും നൽകി. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം കേക്ക് മുറിക്കുകയും കലാ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് സനോജ് മാത്യു , ഹെഡ് മാസ്റ്റർ ജ്യേതിബാസു, പ്രസാദ് എം.കെ, മാർട്ടിൻ ജോർജ് , മഞ്ജു കെ.വി , ലോറൻസ് ജോസഫ് , റീത്താമ്മ, സി. റോസിറ്റ എന്നിവർ സന്നിഹിതരായിരുന്നു.




No comments