പട്ടാപകൽ ടൗണിലെ ഫ്രൂട്ട്സ് കടയിൽ മോഷണം പ്രതിയെ വലയിലാക്കി വെള്ളരിക്കുണ്ട് പോലീസ്
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗണിലെ വ്യാപാരിയായ തമ്പാൻ്റെ കടയിൽ നിന്നും 10000 രൂപ മോഷ്ടിച്ച കേസിൽ പ്രതിയെ കാഞ്ഞങ്ങാട് വച്ച് പിടികൂടി. ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെ സ്ക്വാഡാണ് പിടികൂടിയ ശേഷം വെള്ളരിക്കുണ്ട് പോലീസിന് കൈമാറുകയായിരുന്നു. എസ്.ഐ വിജയകുമാർ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ സ്വദേശി കെ.ജി സജു (39) വിനെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് ഓഫീസർമാരായ രാജൻ, നൗഷാദ്, സത്യപ്രകാശ്, സുന്ദരൻ, റെജി കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
No comments