Breaking News

പുതുമ കൊണ്ടും ആശയ വൈവിധ്യം കൊണ്ടും കാണികൾക്ക് നവ്യാനുഭവം പകർന്ന് കനകപ്പള്ളി സെൻ്റ് മാർട്ടിൻ ഡി പോറസ് ദേവാലയത്തിൽ നടന്ന ലൈവ് പുൽക്കൂട് മത്സരം


വെള്ളരിക്കുണ്ട്:  മലയോരത്ത് ആദ്യമായാണ് ലൈവ് പുൽക്കൂട് മത്സരം സംഘടിപ്പിച്ചത്. മനുഷ്യരും വളർത്തുമൃഗങ്ങളും ചേർന്ന് ബൈബിൾ ദൃശ്യങ്ങൾ തത്സമയം പുൽക്കൂടിനുള്ളിൽ പ്ലോട്ടുകൾ ആയി അണിനിരക്കുന്നതാണ് ലൈവ് പുൽക്കൂട് മത്സരം. മാതാവും ഔസേപ്പിതാവും ഉണ്ണി ഈശോയും എല്ലാം ചേർന്ന് ലൈവായി വേദിയിലെത്തിയപ്പോൾ കാണികൾക്ക് അത് വിസ്മയമായി. ദേവാലയത്തിലെ വാർഡുകൾ തമ്മിൽ 

ശനിയാഴ്ച രാത്രി 7 മണി മുതൽ 8 മണി വരെ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. 7. 30 മുതൽ 8 മണി വരെ മത്സരം പൊതുജനങ്ങൾക്ക് കാണാനും അവസരമൊരുക്കിയിരുന്നു. 


മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ഒന്ന്, നാല്, ഏഴ് വാർഡുകൾ കരസ്ഥമാക്കി. കൂടാതെ മികച്ച രണ്ടു പ്ലോട്ടുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകി.

No comments