Breaking News

കോടോത്ത് ഡോ: അംബേദ്കർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന് അട്ടക്കണ്ടം ഗവ.എൽ.പി സ്ക്കൂളിൽ തുടക്കം

 



പരപ്പ: കോടോത്ത് ഡോ: അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്

സപ്തദിന സഹവാസ ക്യാമ്പ് 'വെളിച്ചം -2022' അട്ടക്കണ്ടം ഗവണ്മെന്റ് എൽ പി സ്കൂളിൽ വർണ്ണാഭമായ തുടക്കം.

സപ്തദിന ക്യാമ്പിൻ്റെ ഉദ്ഘാടനം കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷിനോജ് ചാക്കോ നിർവഹിച്ചു.

ലഹരിക്കെതിരെ സമൂഹം ഉയർന്നു വരേണ്ട ആവശ്യകതയെകുറിച്ചും ഇതിൽ എൻ.എസ്.എസ് പോലുള്ള സംഘടനകൾ വഹിക്കേണ്ട പങ്കിനെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.

ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ജയരാജ്‌ കെ ക്യാമ്പ് വിശദീകരണം നടത്തി.

കോടോം-ബേളൂർ ഗ്രാമപഞ്ചായത്തംഗവും സംഘാടക സമിതി ചെയർമാനുമായ എം.വി.ജഗന്നാഥ്, കോടോത്ത് സ്കൂൾ പി.ടി.എ പ്രസിഡൻറ് സൗമ്യ വേണുഗോപാൽ, അട്ടക്കണ്ടം സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എം രാജൻ, രശ്മി വി രതീഷ് കുമാർ എം, പത്മനാഭൻ വി,എലിസബത്ത് എബ്രഹാം, ബാലചന്ദ്രൻ എൻ, മധുകോളിയാർ സി.വി.സേതുനാഥ് ജാനകി പി, ശശികല വി.വി തുടങ്ങിയവർ സംസാരിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ രത്നാവതി എം.സ്വാഗതവും വളണ്ടിയർ ലീഡർ അലൻ സോണി നന്ദിയും പറഞ്ഞു.

ഡിസംബർ 26 മുതൽ ജനുവരി 1 വരെയാണ് ക്യാമ്പ് നടക്കുന്നത്

No comments