Breaking News

മാലക്കല്ല് മലനാട് റബ്ബർ & അദർ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് കള്ളാർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലക്കല്ല് ടൗണിൽ സായാഹ്ന ധർണ്ണ നടത്തി


രാജപുരം: സിപിഎം ഭരിക്കുന്ന മാലക്കല്ല് മലനാട് റബ്ബർ ആൻഡ് അദർ അഗ്രികളച്ചറൽ മാർക്കറ്റിംഗ് സഹകരണസംഘത്തിലെസാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കള്ളാർമണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലക്കല്ല് ടൗണിൽ സായാഹ്ന ധർണ്ണനടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്യ്തു . മണ്ഡലം പ്രസിഡണ്ട് എം.എം സൈമണ്‍ അദ്ധ്യക്ഷതവഹിച്ചു.

കാഞ്ഞങ്ങാട്‌ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി അഡ്വ. ബാബുരാജ് , പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍, കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് മാവേലി ജോസ് , മണ്ഡലം ഭാരവാഹികളായ സജി പ്ലാച്ചേരി ,പി ഗീത തുടങ്ങിയവര്‍ സംസാരിച്ചു. കുറ്റക്കാർക്ക് എതിരെ അന്വേഷണം വേണം എന്നും നിക്ഷേപകാർക്ക് നൽകുവാൻ ഉള്ള മുഴുവൻ തുകയും തിരിച്ചു നൽകാൻ നേതൃത്വം തയാറാകണം എന്നും കോൺഗ്രസ്‌ ആവശ്യപെട്ടു

No comments