Breaking News

വീട്‌ നിർമ്മിച്ചതിൽ ഗുരുതരമായ ക്രമക്കേട്‌, പരപ്പ സ്വദേശിയായ കരാറുകാരൻ നഷ്ടപരിഹാരം നൽകാൻ വിധി


കാസര്‍കോട്‌: വീട്‌ നിര്‍മ്മിച്ചതില്‍ ഗുരുതരമായ ക്രമക്കേട്‌ നടത്തിയെന്ന പരാതിയില്‍ കരാറുകാരനെ ഉപഭോക്തൃകോടതി അരലക്ഷം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചിലവും നല്‍കാന്‍ വിധിച്ചു. പരപ്പ ചെല്ലന്തറയില്‍ സി.എസ്‌.മത്തായിയുടെ വീട്‌ നിര്‍മ്മാത്തില്‍ ക്രമക്കേട്‌ നടത്തിയെന്ന പരാതിയിലാണ്‌ കരാറുകാരനായ മനോജ്‌ വര്‍ക്കിയെ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം ശിക്ഷിച്ചത്‌. 2009 ലാണ്‌ മത്തായി മനോജിന്‌ വീട്‌ നിര്‍മ്മി ക്കാന്‍ കരാറുനല്‍കിയത്‌. പത്തരലക്ഷം രൂപയ്ക്കായിരുന്നു കരാര്‍ നല്‍കിയത്‌. എന്നാല്‍ വീട്‌ നിര്‍മ്മാണത്തില്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്നാരോപിച്ചാണ്‌ മത്തായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്‌. സ്ലാബ്‌ നിര്‍മ്മാണത്തിലടക്കം ക്രമക്കേട്‌ നടത്തിയിരുന്നു. ഇതേതുര്‍ന്ന്‌ കോടതി നിയോഗിച്ച കമ്മീഷന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ കോണ്‍ക്രീറ്റ്‌ സ്സാബിനുള്‍പ്പെടെ വിള്ളല്‍വീണത്‌ കണ്ടെത്തുകയും നിര്‍മ്മാണത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി നേരില്‍കണ്ട്‌ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്നാ ണ്‌ ഉപഭോക്തൃ കോടതി മനോജിനെ ശിക്ഷിച്ചത്‌.

No comments