Breaking News

നീലേശ്വരം , മഞ്ചേശ്വരം സബ്‌ രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന 18000 രൂപ പിടിച്ചു


കാസർകോട്‌ : സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മഞ്ചേശ്വരം, നീലേശ്വരം സബ് രജിസ്ട്രാർ ഓഫീസുകളിലാണ്‌ പരിശോധന നടന്നത്‌. മഞ്ചേശ്വരത്ത് ഓഫീസ് സമയം കഴിഞ്ഞ്‌ വ്യാഴാഴ്‌ചത്തെ രജിസ്ടേഷനുകൾക്ക് നൽകേണ്ട കൈക്കൂലിയുമായി വന്ന ആധാരം എഴുത്തുകാരിൽ നിന്നും 18,000 രൂപ ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. എസ്‌ഐ ഈശ്വരൻ നമ്പൂതിരി, എഎസ്‌ഐ വി എം മധുസുദനൻ, പി കെ രഞ്ജിത് കുമാർ, കെ ബി ബിജു, പ്രമോദ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം അസിസ്‌റ്റന്റ്‌ ഡയരക്ടർ കെ പി സജീർ എന്നിവരും കൂടെയുണ്ടായിരുന്നു.
നീലേശ്വരത്ത് ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എഎസ്‌ഐമാരായ രാധാകൃഷ്ണൻ, പി വി സതീശൻ, കെ പ്രിയ, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ പി വി സന്തോഷ്, പടന്ന കൃഷി ഓഫിസർ പി അംബുജാക്ഷൻ എന്നിവരുമുണ്ടായിരുന്നു.


No comments