Breaking News

കർഷകരോക്ഷമിരമ്പിയാൽ കർഷകവിരുദ്ധ ഭരണ നേതൃത്വം തകർന്നടിയും: മാർ ജോസഫ് പാംബ്ലാനി പാലാവയൽ വില്ലേജ് ഓഫീസിന് മുന്നിൽ 'കർഷകരോക്ഷാഗ്നി'


പാലാവയൽ: എ കെ സി സി തോമാപുരം മേഖലയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ സായാഹ്ന ധർണ  കർഷകരോഷാഗ്നി പാലാവയൽ വില്ലേജ് ഓഫീസിനെ മുൻപിൽ നടന്നു. ആയിരകണക്കിന് കർഷകർ അണിനിരന്ന കർഷകപ്രതിഷേധറാലി പാലാവയൽ ടൗണിൽ നടന്നു. തുടർന്ന് കർഷകർ പാലാവയൽ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ധർണാസമരം തലശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ്  പാംബ്ലാനി ഉദ്ഘാടനം ചെയ്തു. ബഫർ സോൺ വിഷയവും, കാർഷികവിളകളുടെ വിലയിടവും , വന്യമൃഗ ശല്യവുമൂലം കർഷകജീവിതം ദുരിതത്തിലാണ്. കർഷകർ ഒറ്റക്കെട്ടായി നിന്ന് രോഷമിരമ്പിയാൽ കർഷക വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്ന സർക്കാരുകൾ നിലംപൊത്തും. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഈ സമരം ഒരു താക്കീതാണെന്ന് മാർ ജോസഫ് പാംബ്ലാനി പറഞ്ഞു.എ.കെ.സി.സി തോമാപുരം മേഖലയുടെ ആഭിമുഖ്യത്തിൽ കാർഷിക ഉത്പാദനങ്ങളുടെ വിലയിടിവ് തടയുക, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് നിയന്ത്രിക്കുക,  വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക , ആനമതിൽ നിർമ്മിക്കുക,ബഫർ സോൺ വിഷയംത്തിൽ സുതാര്യ നിലപാട് സ്വീകരിക്കുക, ഓടക്കൊല്ലി പാലാവയൽ ഭീമനടി പി ഡബ്ലു ഡി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് നിർമ്മാണം ഉടൻ പൂർത്തിയാക്കുക, റബറിനും തേങ്ങയ്ക്കും താങ്ങ് വില പ്രഖ്യാപിക്കുക, കർഷക ഇൻഷുറൻസ് നടപ്പിലാക്കുക തുടങ്ങിയവ ഉയർത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരോട് തുടരുന്ന അവഗണയിൽ പ്രതിഷേധിച്ചും 'കർഷകരോഷാഗ്നി' പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചത് അതിരൂപത പ്രസിഡന്റ്‌ അഡ്വ. ടോണി ജോസഫ് പുഞ്ചകുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷകൻ ജോഷ്വാ ഒഴുകയിൽ മുഖ്യ പ്രഭാഷണം നടത്തി. സെന്റ് ജോൺസ് ചർച്ച് പാലാവയൽ വികാരി ഫാ. ജോസ് മാണിക്കത്താഴെ, എ.കെ.സി.സി അതിരൂപത ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, തോമാപുരം ഫെറോന വികാരി ഫാ മാർട്ടിൻ കിഴക്കേ തലയ്ക്കൽ, എ.കെ.സി.സി തോമാപുരം മേഖല ഡയറക്ടർ ഫാ. ജോമി തൊട്ടിയിൽ, ചെറുപുഴ ഫൊറോന വികാരി ഫാ. ജോസ് വെട്ടിക്കൽ , എ.കെ.സി.സി തലശ്ശേരി അതിരൂപത ട്രഷറർ ഫിലിപ്പ് വെളിയത്ത്, തോമാപുരം മേഖല സെക്രട്ടറി സാജു പടിഞ്ഞാറേട്ട്, എ.കെ.സി.സി തോമാപുരം മേഖല ട്രഷറർ പ്രശാന്ത് പാറേക്കുടിയിൽ,  തോമാപുരം മേഖലപ്രസിഡന്റ്‌ ഷിജിത്ത് തോമസ് കുഴുവേലിൽ തുടങ്ങിയവർ സംസാരിച്ചു.



No comments