Breaking News

കള്ളാർ റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ സുവർണ്ണ ജുബിലീ ആഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു


കള്ളാർ:   കള്ളാർ റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ സുവർണ്ണ ജുബിലീ ആഘോഷത്തിന്റെ ഭാഗമായി കള്ളാർ മഹല്ലിൽ സംഘടിപ്പിച്ച കുടുംബ സംഗമം കള്ളാർ ഖത്തീബ് മുബഷിർ അസ്ഹരി ഉത്ഘാടനം ചെയ്തു. അബുദാബി ശാഖ കമ്മിറ്റി പ്രസിഡന്റ്‌ എം എം മജീദ്  അധ്യക്ഷനായി.  പാണത്തൂർ ഖത്തീബ് മുജീബ്റഹ്മാൻ ബാഖവി വിഷയാവതരണം നടത്തി. ഹിബത്തുള്ള വാഫി പുതിയ വിദ്യാഭ്യാസ നയത്തിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ക്ലാസെടുത്തു. അബ്ദുസമദ് അശ്‌റഫി, ബി എം മുഹമ്മദ്‌ കുഞ്ഞി, അബ്ദുള്ള ബിസ്മി,എം എം  ജാഫർ  സൈനുദ്ധീൻ മാസ്റ്റര്‍ സംസാരിച്ചു.

No comments