Breaking News

പള്ളിക്കരയിൽ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു രണ്ട് കുട്ടികൾക്ക് ഗുരുതരം


സ്‌കൂട്ടര്‍ ലോറിയിലിടിച്ച് ചന്ദ്രഗിരി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഷ്ബാക്ക് (18) മരിച്ചു. ബേക്കല്‍ മൗവ്വലിലെ സമീറയുടെയും അബ്ദു റഹ്മാന്റെയും മകനാണ്. വണ്ടി ഓടിച്ചിരുന്ന കുട്ടിക്കും മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. പള്ളിക്കരയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കെ.എല്‍ 60 യു 3898 നമ്പര്‍ സ്‌കൂട്ടര്‍ ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. മരിച്ച അഷ്ബാക്ക് സ്‌ക്കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്നു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


No comments