Breaking News

കമ്പല്ലൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ്‌ രണ്ടുപേർക്ക്‌ പരിക്ക്


കമ്പല്ലൂർ : ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ്‌ രണ്ടുപേർക്ക്‌ പരിക്ക്. കമ്പല്ലൂർ കണ്ണികുന്നിലെ വിമുക്തഭടൻ ചീരമറ്റത്തിൽ ടോമിക്കും (49), കടുമേനി സ്വദേശി പി.എ. അബ്ദുൽ മുത്തലിബിനുമാണ് (59) പരിക്കേറ്റത്. വെള്ളിയാഴ്ച പതിനൊന്നുമണിക്ക് വീടിനടുത്തുള്ള പറമ്പിൽ റബ്ബർ പാൽ ശേഖരിച്ച്‌ മടങ്ങുമ്പോഴാണ് ടോമിയെ കാട്ടുപന്നി കുത്തിയത്‌. ഗുരുതരമായ പരിക്കേറ്റ ടോമിയെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെയായിരുന്നു അബ്ദുൽ മുത്തലിബിന് പരിക്കേറ്റത്. കമ്പല്ലൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിചെയ്യുന്നതിനിടെ പിന്നിലൂടെവന്നാണ് പന്നി കുത്തിയത്. ഇയാളെ ചെറുപുഴയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

No comments