Breaking News

നാടിൻ്റെ ചരിത്രമറിഞ്ഞ് കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ കാരണവർക്കൂട്ടം നടന്നു


ചുള്ളിക്കര: പ്രാദേശിക ചരിത്രരചനയുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കാരണവർക്കൂട്ടം സംഘടിപ്പിച്ചു. കൊട്ടോടിയും ചുറ്റുപാടുമുള്ള പ്രദേശങ്ങളെപ്പറ്റിയും പേര് വരാനുള്ള കാരണങ്ങളെപ്പറ്റിയും കാവ്, ക്ഷേത്രങ്ങൾ , മുസ്ളീം ,കൃസ്ത്യൻ പള്ളികളെപ്പറ്റിയും പഴയ കാല ജീവിതത്തെപ്പറ്റിയുമുള്ള കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും നാട്ടിലെ മുതിർന്ന കാരണവൻമാരായ ശ്രീ ചേവിരിയിൽ നാരായണൻ നായരും ,ശ്രീ വേങ്ങയിൽ കേളു നായരും മറുപടി നൽകി. എസ് എം സി ചെയർമാൻ ശ്രീ ബി അബ്ദുള്ള ഇരുവരെയും ആദരിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി കൊച്ചുറാണി വി കെ , സാമൂഹ്യ ശാസ്ത്രം അധ്യാപകരായ ശ്രീമതി സ്മിത ടി, ശ്രീ മധുസൂദനൻ കെ , സ്കൂൾ പിആർഒ ശ്രീ അനിൽകുമാർ കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments