Breaking News

കാസർഗോഡ് വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയ സംഭവം; ശിക്ഷ ഇന്ന്



കാസ‍ർ​ഗോഡ്: ചെക്കിപ്പള്ളത്ത് സുബൈദ കൊലപാതകത്തിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയ ഒന്നാം പ്രതിയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. അബ്ദുൽ ഖാദറിനാണ് ശിക്ഷ വിധിച്ചത്. കാസ‍ർ​ഗോഡ് ജില്ല സെഷൻസ് കോടതിയാണ് അബ്ദുൽ ഖാദർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കാസ‍ർ​ഗോഡ് ജില്ല സെഷൻസ് കോടതിയാണ് ഖാദർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മോഷണം, കൊലപാതകം, അതിക്രമിച്ചു കയറൽ എന്നിങ്ങനെയുള്ള കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം രണ്ടാം പ്രതിയായ അസീസ് ഇപ്പോഴും ഒളിവിലാണ്. മൂന്നാം പ്രതിയായ അ‍ർഷാദിനെ കോടതി വെറുതേ വിടുകയും ചെയ്തു. അ‍ർഷാദിനെ വെറുതെ വിട്ടതിൽ വിഷമമുണ്ടെന്ന് കൊല്ലപ്പെട്ട സുബൈദയുടെ വളർത്തുമകൻ പറഞ്ഞു.

2018 ജനുവരി മാസത്തിലായിരുന്നു സുബൈദയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാസ‍ർ​ഗോഡ് ജില്ലയിലെ ചെക്കിപ്പള്ളത്ത് എന്ന സ്ഥലത്ത് തനിച്ച് താമസിക്കുകയായിരുന്നു സുബൈദ. വീടിനു തൊട്ടടുത്തുള്ള ക്വാർട്ടേഴ്സ് നോക്കാനെന്ന വ്യാജേന പ്രതികൾ സുബൈദയുടെ വീട്ടിൽ എത്തുകയായിരുന്നു. ശേഷം കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ സുബൈദയുടെ മുഖത്ത് ഫോർമിക് ആസിഡ് ബലമായി മണപ്പിക്കുകയും മൂക്കും വായും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുബൈദയെ കൊലപ്പെടുത്തിയതിനു ശേഷം അഞ്ചര പവനോളം വരുന്ന സ്വ‍ർണാഭരണങ്ങൾ മോഷ്ടിച്ച് പ്രതികൾ രക്ഷപ്പെട്ടു. കേസിൽ നാലുപ്രതികളാണുണ്ടായത്. കുഞ്ചക്കോട്ടക്കണ്ണി അബ്ദുൽ ഖാദർ, ക‍ർണാടക സ്വദേശിയായ അസീസ്, അർഷാദ് തുടങ്ങിയവരായിരുന്നു പ്രതികൾ. സംഭവത്തിൽ നാലമത്തെ പ്രതി നേരത്തെ തന്നെ മാപ്പുസാക്ഷിയായി

No comments