Breaking News

എ.കെ.സി.സി തോമാപുരം മേഖല കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പാലാവയലിൽ 'കർഷകരോഷാഗ്നി' 15ന്


പാലാവയൽ : എ.കെ.സി.സി തോമാപുരം മേഖലയുടെ ആഭിമുഖ്യത്തിൽ കാർഷിക ഉത്പാദനങ്ങളുടെ വിലയിടിവ്, നിത്യോപയോഗ സാധനങ്ങളുടെ വിലവർധന, വന്യമൃഗ ശല്യം, ബഫർ സോൺ വിഷയം, ഓടക്കൊല്ലി പാലാവയൽ ഭീമനടി പി ഡബ്ലു ഡി റോഡിന്റെ ശോചനീയാവസ്ഥ തുടങ്ങിയവ ഉയർത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരോട് തുടരുന്ന അവഗണയിൽ പ്രതിഷേധിച്ചും 'കർഷകരോഷാഗ്നി' പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിക്കുന്നു. പാലാവയൽ വില്ലേജ് ഓഫീസിനു മുന്നിൽ ഡിസംബർ 15ന് 3 മണിക്ക് സംഘടിപ്പിക്കുന്ന പരിപാടി തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡന്റ്‌ അഡ്വ. ടോണി ജോസഫ് പുഞ്ചകുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർഷകൻ ജോഷ്വാ ഒഴുകയിൽ മുഖ്യ പ്രഭാഷണം നടത്തും. സെന്റ് ജോൺസ് ചർച്ച് പാലാവയൽ വികാരി ഫാ. ജോസ് മാണിക്കത്താഴെ, എ.കെ.സി.സി അതിരൂപത ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, തോമാപുരം ഫെറോന വികാരി ഫാ മാർട്ടിൻ കിഴക്കേ തലയ്ക്കൽ, എ.കെ.സി.സി തോമാപുരം മേഖല ഡയറക്ടർ ഫാ. ജോമി തൊട്ടിയിൽ, എ.കെ.സി.സി തലശ്ശേരി അതിരൂപത ട്രഷറർ ഫിലിപ്പ് വെളിയത്ത്, തോമാപുരം മേഖല സെക്രട്ടറി സാജു പടിഞ്ഞാറേട്ട്, എ.കെ.സി.സി തോമാപുരം മേഖല ട്രഷറർ പ്രശാന്ത് പാറേക്കുടിയിൽ,  തോമാപുരം മേഖലപ്രസിഡന്റ്‌ ഷിജിത്ത് തോമസ് കുഴുവേലിൽ തുടങ്ങിയവർ സംസാരിക്കും.

No comments