ബളാൽ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു..
വെള്ളരിക്കുണ്ട് : പരിമിധികളിൽ പതറാതെ ആടിയും പാടിയും ചുവടു കൾ വെച്ചും ചിത്രം വരച്ചും..അവർ ഒത്തു കൂടിയപ്പോൾ ബളാൽ പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്ന ശേഷി കലോത്സവം വേറിട്ട അനുഭവമായി മാറി.
പഞ്ചായത്തിലെ പതിനാറു വാർഡുകളിൽ നിന്നായി നൂറോളം ഭിന്നശേഷി ക്കാരാണ് കലോത്സവത്തിൽ പങ്കെടുത്തത്. കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു..
വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു.സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി. അബ്ദുൾ കാദർ. പി. പത്മാവതി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ. പഞ്ചായത്ത് അംഗങ്ങളായ പി. സി. രഘു നാഥൻ നായർ ദേവസ്യ തറപ്പേൽ . മോൻസി ജോയി. ബിൻസി ജെയിൻ. ജെസ്സി ചാക്കോ. സന്ധ്യ ശിവൻ. ഐ. സി ഡി. എസ്. സൂപ്പർ വൈസർ പി. ജിനി. രമണി കൊന്നക്കാട് എന്നിവർ പ്രസംഗിച്ചു..
മത്സരവിജയികൾക്ക് മെഡലുകളും സമ്മാനങ്ങളും നൽകി..
No comments