Breaking News

കോടികൾ വിലവരുന്ന കസ്തൂരി മാനിൻറെ കസ്തൂരിയുമായി ചെറുപുഴയിൽ നാലു പേർ പിടിയിൽ


ചെറുപുഴ: അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്ന കസ്തൂരി മാനിൻറെ കസ്തൂരി ഗ്രന്ധിയുമായി കണ്ണൂർ ചെറുപുഴയിൽ നാല് പേർ പിടിയിൽ. പാടിച്ചാൽ ഞെക്ലിയിലെ കൊമ്മച്ചി തെക്കെപറമ്മൽ സാദിജ്(40), വയക്കര സ്വദേശി കുറ്റിക്കാട്ടൂർ വീട്ടിൽ ആസിഫ് (31), കുഞ്ഞിമംഗലം കൊവ്വപ്രത്തെ റഹീമ മൻസിലിൽ എം റിയാസ് (35) എന്നിവരെയാണ് പാടിച്ചാലിൽ വച്ച് വനം വകുപ്പ് കണ്ണൂർ റെയ്ഞ്ച് ഫ്ലയിംഗ് സ്വകാഡ് പിടികൂടിയത്. ഇതേ കേസിൽ ഇവരിൽ നിന്നും വിവരം ലഭിച്ച പ്രകാരം പഴയങ്ങാടി നെരുവമ്പ്രം സ്വദേശി വി പി വിനീതിനെയും (27) പിന്നീട് അറസ്‌റ്റ് ചെയ്തു.


തിരുവനന്തപുരം ഫോറസ്റ്റ് ഇൻറലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഓ അജിത്ത് കെ രാമൻറെ നിർദേശാനുസരണം കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പയ്യന്നൂർ - ചെറുപുഴ റോഡിൽ പാടിയോട്ടുചാലിന് സമീപത്ത് നിന്നാണ് കസ്തൂരി പിടികൂടിയത്.


പാടിയോട്ടുചാലിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുള്ള ഒരു പഴയ വീടിന് സമീപത്ത് നിന്നാണ് കസ്തൂരി പിടികൂടിയത്. കസ്തൂരി മാനിൽ നിന്നും ശേഖരിച്ച കസ്തൂരി പത്തനംതിട്ട സ്വദേശികൾക്ക് വിൽക്കാനായി കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.

No comments