കോളംകുളത്തുകാർക്കിത് സൗഹൃദത്തിൻ്റെ കിക്കോഫ് വിവിധ ടീമുകളുടെ ഫ്ലക്സ് ബോർഡുകൾ ഉയർത്തിയത് മുഴുവൻ ഫാൻസുകാരും ചേർന്ന്
കോളംകുളം: നാടെങ്ങും ഫുട്ബോൾ മാമാങ്കത്തിനൊപ്പം ഓടുമ്പോൾ മാറ്റുകുറയ്ക്കാതെ,റെഡ് സ്റ്റാർ ക്ലബ്ബുമായി ചേർന്ന് എല്ലാ ടീമുകളുടെ ഫാൻസുകളും നാട്ടുകാരും, പ്രവാസിക്കുട്ടയ്മയും ചേർന്ന് നാട്ടിലേക്ക് അരലക്ഷംരൂപയുടെ ബിഗ് സ്ക്രീൻ ഒരുക്കിയ ശേഷം മികച്ച എല്ലാ ടീമുകളുടെ ഫ്ലെക്സുകളും ഒറ്റക്കെട്ടായി വച്ചു കൊണ്ട് തങ്ങളുടെ ടീമുകളുടെ കരുത്തറിയിക്കുകയാണ്കോളംകുളത്തെ കളിയാരാധകർ. അതും മറ്റു നാടുകൾക്ക് മാതൃക പരമായ രീതിയിൽ. പലയിടങ്ങളിലും പല കളികൾ കഴിയുമ്പോഴും ഫാൻസുകൾ തമ്മിൽ തല്ലും, വാക്കെറ്റവും, ഫ്ലെക്സ് നശിപ്പിക്കലുമാണ് സ്ഥിതി ഇവർക്കെല്ലാം മാതൃകയായി ഇവിടെയുള്ള ഓരോ ബോർഡ്കളും എല്ലാ ഫാൻസുകളും ചേർന്ന് ഒറ്റമനസോടെയാണ് ഉയർത്തുന്നത്. സൗഹൃദബന്ധങ്ങൾക്ക് കോട്ടംതട്ടാതെ കളിയാവേശം കുറയ്ക്കാതെ എല്ലാം ഫാൻസും ഒത്തുചേർന്ന വാട്ട്‌സ് ആപ്പ് കുട്ടയ്മയിലൂടെയാണ് ഇങ്ങനെയൊരു പ്രവർത്തനം കാഴ്ചവയ്ക്കുന്നത്, നിലവിൽ, അർജെന്റിന, ബ്രസീൽ, സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ, ഇംഗ്ലണ്ട്, ജർമനി തുടങ്ങി എല്ലാ രാജ്യങ്ങളുടെയും ഫ്ളക്സ്ക്കൾ നിരന്നു കഴിഞ്ഞു,
No comments