Breaking News

തളിർ മാലോം ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു


വെള്ളരിക്കുണ്ട്  :മാലോം ഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആദിത്യം വഹിക്കുന്ന തളിര് 2023 ഉത്തരമലബാർ കാർഷികമേളയ്ക്ക് ഒരുക്കങ്ങളായി.

 അടുത്തമാസം   7 മുതൽ 15 വരെയാണ് ഇത്തവണ മേളം നടക്കുന്നത് . മേളയോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം  മാലോം ടൗണിൽ വെച്ച്  ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടകയം  പ്രകാശനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു. വെസ്റ്റ് എളേരി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ മുഖ്യഅതിഥിയായി, തളിർ ജനറൽ കൺവീനർ ആൻഡ്രൂസ് വട്ടക്കുന്നേൽ,  മാലോം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹരിഷ് പി നായർ, കേരള കോൺഗ്രസ് പ്രസിഡന്റ് എം.പി ജോസഫ്, സിപിഐഎം പ്രതിനിധി ടി പി തമ്പാൻ, കേരള കോൺഗ്രസ് പ്രതിനിധി ജോയി മൈക്കിൾ, ജനധതാൽ പ്രതിനിധി ജോജോ കല്ലേ കുളം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം,  അലക്സ് നേടിയകാല, എൻ..ഡി വിൻസന്റ്, അബ്ദുൽ ഖാദർ, ശ്രീജ  രാമചന്ദ്രൻ,മോൻസി ജോയ്, ജെസി ടോമി,ബിൻസി ജയിൽ എന്നിവർ പ്രസംഗിച്ചു...

No comments