Breaking News

മലയോര ഹൈവേ നല്ലൊമ്പുഴയിൽ ചിറ്റാരിക്കാൽ സ്റ്റേഷനിലെ പോലീസ് ജീപ്പ് മറിഞ്ഞു


ചിറ്റാരിക്കാൽ: ചെറുപുഴ- ചിറ്റാരിക്കാൽ മലയോര ഹൈവേ നല്ലൊമ്പുഴയിൽ പോലീസ് ജീപ്പ് മറിഞ്ഞു. എതിരേ വന്ന ബൈക്കിന് സൈഡ്  കൊടുക്കാൻ ശ്രമിക്കവേ മൺതിട്ടയിലിടിച്ച് വാഹനം മറിയുകയായിരുന്നു. ചിറ്റാരിക്കാൽ സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത്.

ഡ്രൈവർ സുമേഷ് ബെഡൂർ മാത്രമേ ജീപ്പിൽ  ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിന് പരുക്കില്ല വാഹനത്തിന് കേടു പാട്ടുകൾ ഉണ്ട്.  രാത്രി എട്ടരയോടെയാണ് സംഭവം

No comments