Breaking News

മുസ്ലിം ലീഗ് നേതാവും സാമൂഹിക പ്രവർത്തകനുമായ ചാനടുക്കത്തെ ടി.പി അബ്ദുസലാം ഹാജി (76) അന്തരിച്ചു


കുന്നുംകൈ: കയ്യൂർ ചീമേനി പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് ചാനടുക്കത്തെ ടി.പി അബ്ദുസലാം ഹാജി (76) അന്തരിച്ചു.  പള്ളിപ്പാറ മഖാം പരിപാലന കമ്മിറ്റി രക്ഷാധികാരി,ആമത്തല ജമാഅത്ത് കമ്മിറ്റിയുടെ  ദീർഘകാലം പ്രസിഡന്റ്, കയ്യൂർ ചീമേനി പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ, എസ് വൈ എസ് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയോരത്ത് മുസ് ലിം ലീഗിനെയും സമസ്തയെയും കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു.ഭാര്യ: ടി ഫാത്തിമ. മക്കൾ:  ഇബ്രാഹിം കുട്ടി (മുഅല്ലിം, ചെറുതാഴം മദ്റസ), ടി കാസിം ( കെ.എം.സി.സി കാസർകോട് ജില്ല ), ലുഖ്മാൻ അസ്അദി (പ്രസിഡൻ്റ്, ആമത്തല ജമാഅത്ത്, പെരുമ്പ റൈഞ്ച് എസ്.കെ.ജെ.എം), ജാബിർ ഹുദവി (അൽ ബിറ് സ്കൂൾസ്  ജില്ലാ കോഡിനേറ്റർ), സുഹ്റ, ഹന്നത്ത്. മരുമക്കൾ: സുലൈമാൻ മൗലവി, ടി ശൗക്കത്ത്, താഹിറ കുഞ്ഞിമംഗലം അങ്ങാടി, താഹിറ അത്തൂട്ടി, റാഷിദ മണിയനൊടി, ഫാതിമ വഫിയ എട്ടിക്കുളം. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, ഫാത്തിമ.

No comments