Breaking News

സ്വന്തമായി ഓഫീസ് കെട്ടിടം യാഥാർത്ഥ്യമാക്കാൻ ആക്രി ചലഞ്ചുമായി നർക്കിലക്കാട് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി


വെള്ളരിക്കുണ്ട്: മലയോരത്ത് ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിരവധി പ്രവർത്തനം നടത്തി അഞ്ചാം വയസിലേക്ക് കടക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടത്തിനായി ഫണ്ട് സമാഹരിക്കുന്നതിലേക്ക് വേണ്ടിയായിരുന്നു ഞായറാഴ്ച ആക്രി ചലഞ്ച് നടത്തിയത്. ചാലുങ്കൽ നൈനാൻ മാസ്റ്ററുടെ സ്മരണയ്ക്ക് മക്കളായ

 ജയ് മോൻ ,ഷൈനോ എന്നിവർ നൽകിയ സ്ഥലത്താണ് പ്രതീക്ഷയ്ക്കായി ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്..

പ്രതീക്ഷ സെക്രട്ടറി ജിതേഷ് പുളിക്കൽ , പ്രസിഡന്റ് വിൻസെന്റ് മാത്യു, ട്രഷറർ സുധീഷ് കെ.കെ, എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങളായ വർഗീസ് ചാലുങ്കൽ, അജയകുമാർ ബി, ബാബു കെ.സി

സന്തോഷ് കവിയിൽ, സജി കവിയിൽ, മാധവൻ എളേരി, റെജി കൊറ്റത്തിൽ, വിനോദ് ഇരിട്ടി എന്നിവർ പരിപൂർണ പിന്തുണയുമായി പ്രവർത്തിച്ചു. നർക്കിലക്കാടും പരിസര പ്രദേശങ്ങളിലുമായുള്ള മുഴുവൻ നാട്ടുകാരുടെയും സഹകരണം തുടർന്നും അഭ്യർത്ഥിക്കുന്നു. ജനുവരി മാസങ്ങളിലെ എല്ലാ ഞായറാഴ്ചയും വീട്ടിലെത്തി സ്വീകരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു. രോഗികൾക്കുപകാരപ്രദമാവേണ്ട നിരവധി  വീൽചെയറുകളും കട്ടിലുകളും സംരക്ഷിക്കുന്നതിന് വേണ്ടി കൂടിയാണ് പ്രതീക്ഷ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്.

No comments