മതഭേദമില്ലാത്ത മലയോരം ഒടയംചാലിൽ മണ്ഡലവിളക്ക് മഹോത്സവ ഘോഷയാത്രയ്ക്ക് ബദ്രിയ ജുമാ മസ്ജിദിൻ്റെ സ്വീകരണം
ഒടയഞ്ചാൽ: മലയോരത്ത് മതസൗഹാർദം ഊട്ടിയുറപ്പിച്ച് ഒടയംചാലിൽ ബദ്രിയ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യപ്പസ്വാമിമാർക്ക് സ്വീകരണം. ഒടയംചാൽ ഓലക്കര ശ്രീധർമ്മശാസ്ത ഭജനമന്ദിര മണ്ഡലവിളക്ക് മഹോത്സവ ഘോഷയാത്രയ്ക്കാണ്
ഒടയംചാൽ ബദ്രിയ ജുമ മസ്ജിദിൻ്റെ നേതൃത്വത്തിൽ ഒടയംചാൽ ടൗണിൽ സ്വീകരണവും മധുരവിതരണവും നടത്തിയത്. ജുമാ മസ്ജിദ് ഇമാം അബ്ദുൾ റഹിമാൻ, ഇബ്രാഹിം ഹാജി, അന്തുമായി,സത്താർ, കുഞ്ഞബ്ദുള്ള ഷാനിദ്, ഇസഹാഖ്,നിസ്സാം, ഹംസ ആലടുക്കം, അബു താഹിർ,ഹസീബ് തുടങ്ങിയവർ നേതൃത്വം നൽകി.
No comments