പരപ്പയിൽ അയ്യപ്പഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു
പരപ്പ: അയ്യപ്പൻ വിളക്കിനിടയിൽ കുഴഞ്ഞു വീണ അയ്യപ്പഭക്തൻ മരിച്ചു. പരപ്പ ക്ലായിക്കോട് പരേതനായ പാലയുടെയും കാരിച്ചിയുടെയും മകൻ രമേശൻ (35) ആണ് പരപ്പ ടൗണിൽ കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ മിനി. മക്കൾ, അനുശ്രീ, ആദിത്യ, (G H S S പരപ്പയിലെ വിദ്യാർത്ഥികൾ ) സഹോദരങ്ങൾ, സുരേഷ് കെ. (K S R T C ഡ്രൈവർ ) ഉഷ, നിഷ...
പരപ്പ അയ്യപ്പ ഭജനമഠത്തിലെ എല്ലാ പരിപാടികളും ഉപേക്ഷിച്ചു. കാലത്താൽ നടത്തിവരാറുള്ള ചടങ്ങുകൾ മാത്രം നടക്കും.. അയ്യപ്പഭക്തന്റെ മരണത്തെ തുടർന്നാണ് കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തത്.....
No comments