Breaking News

ചിറ്റാരിക്കാൽ ബി.ആർ.സിയുടെ ദ്വിദിന സഹവാസ ക്യാമ്പ് 'സ്നേഹക്കൂട്' കീഴ്മാല ഏഎൽ പി സ്കൂളിൽ തുടങ്ങി


കരിന്തളം: സമഗ്ര ശിക്ഷാ കേരളം ചിറ്റാരിക്കൽ ബിആർസിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ്  സ്നേഹക്കൂട്' കീഴ്മാല എ എൽ പി സ്കൂളിൽ ആരംഭിച്ചു.

കുട്ടികളിലെ വൈവിധ്യമാർന്ന  സർഗ്ഗശേഷികളും ജീവിത നൈപുണികളും   തിരിച്ചറിയുന്നതിനും സമൂഹത്തിൽ ഓരോരുത്തരുടെയും പങ്കിനെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ഭിന്നശേഷി വിദ്യാർഥികളും പൊതുസമൂഹത്തിന്റെ ഭാഗമാക്കുന്നതിനുള്ള സർക്കാരിന്റെ ഉൾച്ചേർക്കൽ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ് സഹവാസ ക്യാമ്പ്.


ഹാപ്പി ഡ്രിങ്ക്സ്, കൊട്ടും പാട്ടും, കരകൗശലം, പ്രകൃതിയെ അറിയൽ, തീയറ്റർ ഗെയിമുകൾ, രക്ഷാകർതൃ ശക്തികരണം,  ക്യാമ്പ് ഫയർ എന്നിങ്ങനെ വ്യത്യസ്തമായ സെഷനുകളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് ഓരി, ചിറ്റാരിക്കാൽ എ.ഇ.ഒ ഉഷാകുമാരി എം.ടി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി,  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ  തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ച് കുട്ടികളോട് സംവദിച്ചു.

No comments