Breaking News

പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി കൊടികൾ നശിപ്പിച്ചതായി പരാതി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


ഇടത്തോട് : പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി പാർട്ടി പാതകകൾ നശിപ്പിച്ചതായി പരാതി. ഇടത്തോട് ടൗണിൽ സ്ഥിതി ചെയ്യുന്ന കോൺഗ്രസ്‌ വാർഡ് കമിറ്റി ഓഫീസിലാണ് സംഭവം. കഴിഞ്ഞദിവസം പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി പാർട്ടി പ്രവർത്തകരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പാർട്ടി ഓഫീസിന് മുകളിൽ സ്ഥാപിച്ച കൊടികൾ എടുത്തുകൊണ്ടുപോയി നശിപ്പിച്ചു എന്നാണ് പരാതി. ബളാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റായ എം പി ജോസെഫിന്റെ പരാതിയിൽ ഇടത്തോട് സ്വദേശി മാധവൻ എന്നയാളുടെ പേരിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. എന്നാൽ ഇടത്തോട് കോൺഗ്രസ്‌ പാർട്ടി ഓഫീസ് പണിതത് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് എന്നാണ് മാധവന്റെ അവകാശവാദം.

No comments