Breaking News

പരീക്ഷയ്ക്കിടെ പുറത്തുപോയ അദ്ധ്യാപകനെ കാണാതായി


സ്‌കൂള്‍ മോഡല്‍ പരീക്ഷ നടക്കുന്നതിനിടെ പുറത്ത് പോയ അദ്ധ്യാപകനെ കാണാതായതായി പരാതി. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് സ്വദേശിയും പടന്നക്കടപ്പുറം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അദ്ധ്യാപകനുമായ ബാബുവിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പടന്നക്കടപ്പുറം ജിഎഫ്എച്ച് സ്‌കൂളില്‍ എന്‍എംഎം എസ് മോഡല്‍ പരീക്ഷയ്ക്കിടെയാണ് അധ്യാപകന്‍ പുറത്തേക്ക് പോയത്. കുട്ടികളോട് അല്പ സമയം കഴിഞ്ഞ് വരാം എന്ന് പറഞ്ഞശേഷം നടന്നു പോവുകയായിരുന്നു. ദീര്‍ഘനേരം കഴിഞ്ഞും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അധ്യാപകന്റെ നമ്പറില്‍ വിളിച്ചെങ്കിലും ഫോണ്‍ സിച്ച് ഓഫ് ആയിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

No comments