തളിര് 2023 ഉത്തരമലബാർ കാർഷികമേളയുടെ ഭാഗമായി കൊന്നക്കാട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : മാലോം ഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആദിത്യം വഹിക്കുന്ന തളിര് 2023 ഉത്തരമലബാർ കാർഷികമേളയുടെ ഭാഗമായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ കൊന്നക്കാട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു...
അക്കാഫ് ആസ്റ്റർ സൽസാർ സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് കാസറഗോഡ് ജില്ലയിൽ തന്നെ ആദ്യമായാണ് നടന്നത്..
ക്യാമ്പിൽ ജനറൽ വിഭാഗത്തിൽ പ്പെട്ട ഡോക്റ്റർ മാരുടെ സേവനത്തിനു പുറമെ സൗജന്യ നേത്ര പരിശോധനയും മരുന്ന് വിതരണവും നടന്നു.
മെഡിക്കൽ ക്യാമ്പ് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു.അക്കാഫ് ആസ്റ്റർ കോടിനേറ്റർ രഞ്ജിത്ത് കോടോത്ത് പങ്കെടുത്തു
അലക്സ് നെടിയകാലയിൽ. ടി. പി. തമ്പാൻ. എം. പി. മാത്യു. രമണി കൊന്നക്കാട്. മോൻസി ജോയി. ബിൻസി ജെയിൻ. ജെസ്സി ചാക്കോ. പി. സി. രഘു നാഥൻ തുടങ്ങിയവർ പ്രസംഗിച്ചു..
 

 
 
No comments