വെള്ളരിക്കുണ്ട് ടൗണിൽ അന്യസംസ്ഥാന തൊഴിലാളിയെ മർദിച്ചതായി പരാതി ; പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : അന്യസംസ്ഥാന തൊഴിലാളിക്ക് വെള്ളരിക്കുണ്ട് ടൗണിൽ വെച്ച് മർദ്ദനമേറ്റതായി പരാതി. ബദൽപൂർ സ്വദേശിയായ ഗോപാൽ മഹന്തയുടെ മകനായ ബിഷ്‌ണു മഹന്ത (27)ക്കാണ് മർദ്ദനമേറ്റത്. ഹോട്ടൽ തൊഴിലാളിയാണ്. വെള്ളരിക്കുണ്ട് ബീവറേജിനു മുന്നിൽ വെച്ചാണ് സംഭവം. വെള്ളരിക്കുണ്ട് സ്വദേശികളായ സെബിൻ, സിബി, സിന്റോ എന്നിവർ ചേർന്ന് മർദിച്ചു പരിക്കേൽപ്പിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു
No comments