Breaking News

ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ വെസ്റ്റ് എളേരി സ്വദേശിക്ക് 20 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും


വെള്ളരിക്കുണ്ട്  : ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും. വെസ്റ്റ് എളേരി സ്വദേശിയും ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുകയും ചെയ്യുന്ന എ.കെ. പുരുഷോത്തമനെ(50)യാണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി സി. സുരേഷ്‌കുമാർ ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. 2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപ്പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ചന്തേര പോലീസ് രജിസ്റ്റർചെയ്ത കേസ് അന്നത്തെ എസ്.ഐ. ആയിരുന്ന വിപിൻ ചന്ദ്രനാണ് അന്വേഷിച്ചത്. ഇന്ത്യൻശിക്ഷാ നിയമം 376 എ ബി, പോക്സോ ആക്ട് പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ബിന്ദു ഹാജരായി.

No comments