Breaking News

വിസ്മയമായി താലിബാൻ ; പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അനുമതി നിഷേധിച്ച് താലിബാൻ അപലപിച്ച് ലോകരാജ്യങ്ങൾ


അഫ്ഗാനിസ്ഥാന്‍: രാജ്യത്തെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച് താലിബാന്‍. സ്വകാര്യ, സര്‍ക്കാര്‍ സര്‍വകലാശാലകള്‍ വിലക്ക് ഉടന്‍ നടപ്പാക്കമെന്ന് താലിബാന്‍ ഉത്തരവിട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീമാണ് പ്രവേശനം നിഷേധിക്കണമെന്ന് നിര്‍ദേശം നല്‍കിയത്.ഇതിന് മുന്‍പ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കിയിരുന്നു. പാര്‍ക്കുകളിലും ജിമ്മുകളിലും സ്ത്രീകള്‍ക്ക് താലിബാന്‍ ഭരണകൂടം പ്രവേശനം നിഷേധിച്ചത് കഴിഞ്ഞ മാസമാണ്.

അതേസമയം താലിബാന്റെ നടപടിയെ ബ്രിട്ടനും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും ശക്തമായി അപലപിച്ചു. ഈ തീരുമാനം താലിബാനെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തുമെന്നും അമേരിക്കന്‍ വക്താവ് നെഡ് പ്രൈസ് പറഞ്ഞു. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന താലിബാനെ ഒരിക്കലും ലോകത്തിന് അംഗീകരിക്കാനാകില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയും കുറ്റപ്പെടുത്തി.

No comments