തളിര് കാർഷിക മേള... സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളരിക്കുണ്ടിൽ നടത്തി
വെള്ളരിക്കുണ്ട് : ആസ്റ്റർ മിംസും മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് തളിർകാർഷിക മേളയുടെ പ്രചരണാർത്ഥം വെള്ളരി ക്കുണ്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
ജനറൽ മെഡിസിൽ 'കണ്ണ് വിഭാഗങ്ങളിൽ വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. ബളാൽ പഞ്ചായത്ത് വൈസ്.പ്രസി. എം: രാധാമണി ക്യാമ്പ് ഉത്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു
അലക്സ് നെടിയകാലയിൽ ടി.അബ്ദുൾ ഖാദർ, ഹരീഷ് പി.നായർ. തോമസ് ചെറിയാൻ പഞ്ചായത്ത് കെ. ആർ വിനു., പുഴക്കര കുഞ്ഞിക്കണ്ണൻ നായർ സാജൻ പൂവന്നിക്കുന്നേൽ ലോറൻസ് ,എന്നിവർ പ്രസംഗിച്ചു. ആൻഡ്രൂസ് വട്ടക്കുന്നേൽ സ്വാഗതവും ജിജി ക്കുന്നപ്പള്ളി നന്ദിയും പറഞ്ഞു..
No comments