Breaking News

തേജസ്വിനി ടൂറിസം പ്രൊജക്ട് വൻ ടൂറിസം വികസന പദ്ധതികളുമായി ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്ത് : സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി അളവെടുപ്പ് തുടങ്ങി


ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വരുന്ന എട്ടു വർഷം കൊണ്ട് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന തേജസ്വിനി ടൂറിസം പ്രൊജക്ടിനായുള്ള സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ 2 കോടി 65 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. 1984 ൽ കാസർഗോഡ് - കണ്ണൂർ ജില്ല വിഭജിക്കപ്പെട്ടപ്പോൾ ഈ പദ്ധതി പ്രദേശത്ത് 

ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന് ലഭിക്കേണ്ടിയിരുന്ന പുഴ പുറമ്പോക്ക്  ഭൂമി റീസർവ്വേ നടത്തി പഞ്ചായത്തിൽ നിക്ഷിപ്തമാകേണ്ടതുണ്ടായിരുന്നു. എന്നാൽ പഞ്ചാത്തിന് പ്രോജക്ട് ഇല്ലാതിരുന്നതുകൊണ്ട് അതുമായി ബന്ധപ്പെട്ട ശ്രമങ്ങൾ പിന്നീട് നടത്തിയിരുന്നില്ല. ഈസ്റ്റ് എളേരി ഗ്രാപഞ്ചായത്ത് വിഭാവനം ചെയ്യുന്ന തേജസ്വി ടൂറിസം പ്രൊജക്ടിന്  പുഴയും പുഴയുടെ അനുബന്ധ  സൌകര്യങ്ങളും ആവശ്യമായതിനാൽ ചെറുപുഴ പാണ്ടികടവ് മുതൽ മൂന്ന് കിലോമീറ്റർ പ്രദേശത്തെ പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ച് തിട്ടപ്പെടുത്തുന്നതിനായി 15/12/22 തീയതി വ്യാഴാഴ്ച താലൂക്ക് അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലപരിശോധന നടത്തുകയാണ്. പ്രസ്തുത പരിപാടിക്ക് പദ്ധതി പ്രദേശത്തെ മുഴുവൻ ആൾക്കാരുടെയും സഹകരിക്കണമെന്നും കേരളത്തെ പഞ്ചായത്തുകളിൽ ഈസ്റ്റ് എളേരിയെ ഒന്നാമത് എത്തിക്കുന്നതിന് തേജസ്വനി ടൂറിസം പ്രോജക്ട് നടപ്പിലാക്കുന്നതിനായി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പൊതുജനങ്ങളുടെയും പൂർണ്ണ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പന്തമാക്കൽ പറഞ്ഞു.

No comments