Breaking News

മേളക്കൊഴുപ്പിൻ്റെ മാമാങ്കത്തിന് വെള്ളരിക്കുണ്ടിൽ വേദിയൊരുങ്ങുന്നു ഉത്തര മലബാർ ശിങ്കാരിമേള മത്സരം ജനു.2 ന് കക്കയം ക്ഷേത്ര പരിസരത്ത്


വെള്ളരിക്കുണ്ട്: സിരകളിൽ വാദ്യമേളക്കൊഴുപ്പിൻ്റെ ആവേശം വാനോളമുയർത്താൻ വെള്ളരിക്കുണ്ടിൽ ആദ്യമായി ശിങ്കാരിമേള മത്സരം അരങ്ങേറുന്നു. കക്കയയത്ത് ശ്രീ ചാമുണ്ഡേശ്വരി ദുർഗ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് ജനുവരി 2ന് രാത്രി 9 മണി മുതൽ ശിങ്കാരിമേള മത്സരം അരങ്ങേറുന്നത്. ഉത്തര മലബാറിലെ പ്രമുഖ ടീമുകൾ താളവാദ്യങ്ങളിൽ മേളക്കൊഴുപ്പ് തീർക്കാനെത്തും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമിന് 7000, 3000 എന്നിങ്ങനെയാണ് സമ്മാനത്തുക.

No comments