Breaking News

ജില്ലയിൽ കുടിശ്ശിക നിവാരണ അദാലത്ത് 29,30 തീയതികളിൽ 30ന് ഉച്ചയ്ക്ക് 2 മുതൽ വെള്ളരിക്കുണ്ട് താലൂക്കിൽ ഉൾപ്പെട്ടവർക്ക് അദാലത്ത് നടത്തും


ജില്ലയിലെ വില്ലേജ് തല റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന കുടിശ്ശികക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ബാങ്ക് ലോണ്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലയിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നത്. ഡിസംബര്‍ 29ന് രാവിലെ 10 മുതല്‍ കാസര്‍കോട് താലൂക്ക്, ഉച്ചയ്ക്ക് 2 മുതല്‍ മഞ്ചേശ്വരം താലൂക്ക്, 30ന് രാവിലെ 10 മുതല്‍ ഹൊസ്ദുര്‍ഗ് താലൂക്ക്, ഉച്ചയ്ക്ക് 2 മുതല്‍ വെള്ളരിക്കുണ്ട് താലൂക്ക് എന്നിവിടങ്ങളില്‍ അദാലത്ത് നടത്തും. ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ നിന്നും റവന്യൂ റിക്കവറി പ്രകാരമുള്ള നോട്ടീസുകള്‍ ലഭിച്ച ബാങ്ക് വായ്പാ കുടിശ്ശികക്കാര്‍ക്ക് അതാത് പഞ്ചായത്ത് പരിധിയില്‍ നടത്തുന്ന അദാലത്തില്‍ പങ്കെടുത്ത് നിയമാനുസൃത ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ അവസരം ലഭിക്കും. വില്ലേജ് ബാങ്ക് അധികൃതരുമായി നേരിട്ട് സംസാരിച്ച് ഇളവുകള്‍ നേടി ബാക്കി തുക നിയാമനുസൃത തവണകളായി തിരിച്ചടച്ച് ജപ്തി മുതലായ നടപടികളില്‍ നിന്നും ഒഴിവാകാന്‍ അവസരം ലഭിക്കും. നിലവിലെ കുടിശ്ശിക തുകയുടെ 25 ശതമാനം ഒടുക്കാന്‍ തയ്യാറായി വേണം കുടിശ്ശികക്കാര്‍ അദാലത്തില്‍ എത്തേണ്ടത്. പഞ്ചായത്ത് തല അദാലത്ത് കേന്ദ്രങ്ങളില്‍ നടത്തുന്ന ബാങ്ക് വായ്പ കുടിശ്ശിക നിവാരണ അദാലത്തില്‍ ഉള്‍പ്പെടുത്തി കുടിശ്ശിക തീര്‍ക്കുവാന്‍ താത്പര്യമുള്ളവർ അവരവരുടെ സമീപത്തുള്ള വില്ലേജ് ഓഫീസുകളില്‍ നേരിട്ട് എത്തി മുന്‍കൂട്ടി പേര് നല്‍കാം.

No comments