Breaking News

''കേരള ജല അതോറിറ്റി കരാർ തൊഴിലാളികളുടെ വേതനത്തിൽ കരാറുകാർ നടത്തുന്ന കയ്യേറ്റം അവസാനിപ്പിക്കണം": കെ ടി യു സി ബി ജില്ലാ പ്രവർത്തക യോഗം കാഞ്ഞങ്ങാട് നടന്നു


കാഞ്ഞങ്ങാട്: കേരള ജല അതോറിറ്റി കരാർ തൊഴിലാളികളുടെ വേതനത്തിൽ നിന്ന് ജി എസ് ടി എന്ന പേരിൽ  കരാറുകാർ നടത്തുന്ന കൈയ്യേറ്റം അവസാനിപ്പിക്കണമെന്ന് കെ ടി യു സി ബി കാസർഗോഡ് ജില്ലാ പ്രവർത്തക യോഗം ആവശ്യപെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ ജി എസ് ടി വകുപ്പ് നൽകിയ നിർദ്ദേശ പ്രകാരം തൊഴിലാളികളിൽ നിന്നും ജി എസ് ടി എന്ന പേരിൽ പിടിച്ചെടുക്കുന്നത് നിയമ വിരുദ്ധമാണെന്ന് അറിയിച്ചിട്ടും അന്യായമായി പിരിച്ചെടുത്ത പണം ജി എസ് ടി യിൽ അടയ്ക്കുന്നതിനോ തൊഴിലാളികൾക്ക് തിരികെ നൽകാനോ തയ്യാറാകാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെയുള്ള കേസിൽ കെ ടി യു സി ബി സംസ്ഥാന കമ്മിറ്റിയും കക്ഷി ചേരുമെന്ന് കെ ടി യു സി ബി സംസ്ഥാന പ്രസിഡണ്ട് വടകോട് മോനച്ചൻ അറിയിച്ചു. കാഞ്ഞങ്ങാട് ചേർന്ന കെ ടി യു സി ബി കാസർഗോഡ് ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

   ജില്ലാ പ്രസിഡണ്ട് രാജീവൻ പുതുക്കളം അദ്ധ്യക്ഷനായി. കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡണ്ട് പി ടി നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, അഗസ്ത്യൻ നടയ്ക്കൽ, യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡണ്ട് സന്തോഷ് മാവുങ്കാൽ, സിദ്ദീഖ് കൊടിയമ്മ, ഷാജി പൂങ്കാവനം, പവിത്രൻ എസ്, രവികുമാർ ടി വി, പവിത്രൻ കെ, രാജേഷ് കെ പി, പ്രജിത് കുശാൽ നഗർ എന്നിവർ പ്രസംഗിച്ചു.

   ഭാരവാഹികളായി രാജീവൻ പുതുക്കളം [പ്രസിഡണ്ട് ], ഷാജി പൂങ്കാവനം [ വൈ. പ്രസി.] പവിത്രൻ എസ് [ ജന.സെക്ര], രവികുമാർ ടി വി, [സെക്ര], പ്രജിത് കുശാൽ നഗർ [ഖജാൻജി] എന്നിവരെ തിരഞ്ഞെടുത്തു.

No comments