Breaking News

വള്ളിക്കടവിൽ പുനർനിർമ്മിച്ച പബ്ലിക് ലൈബ്രറി & റിക്രീയേഷൻ ക്ലബ്‌ ഉത്ഘാടനം ഇന്ന് മാലോം സെന്റ് ജോർജ് വികാരി റവ :ഫ. ജോസഫ് വാരണത്ത് ഉത്ഘാടനം ചെയ്യും


ചരിത്രമുറങ്ങുന്ന വള്ളിക്കടവിന്റെ ഹൃദയ സ്ഥാനത്ത് 60 വർഷമായി തലയുയർത്തി നിൽക്കുന്ന പബ്ലിക് ലൈബ്രറി & റിക്രിയേഷൻക്ലബ്‌, റീക്രിയെറ്റ് ചെയ്ത് ഭംഗിയായി പണി പൂർത്തിയാക്കി.ഇന്ന് വൈകുന്നേരം ആറുമണിക്ക്  ഔദ്യോഗികമായി ബഹുമാനപ്പെട്ട മാലോം സെന്റ് ജോർജ് വികാരി റവ :ഫ. ജോസഫ് വാരണത്ത് ഉത്ഘാടനം ചെയ്യും  .കലാ സാംസ്‌കാരിക മേഘലക്ക് എന്നും ശക്തി പകർന്നു നൽകിയ ക്ലബ്‌ മലയോര ഹൈവേ നിർമാണവുമായി ബന്ധപെട്ട് ഒരു ഭാഗം പൊളിച്ചു നീക്കിയിരുന്നു. ക്ലബ് നെ സ്നേഹിക്കുന്ന, അക്ഷരങ്ങളെ നെഞ്ചിലേറ്റിയ നാട്ടുകാരുടെ സഹകരണത്തോടെയാണ് ക്ലബ്‌ പുനരുദ്ധിരിച്ചിരിക്കുന്നത്.ക്ലബ് ഉത്ഘാടനം ആഘോഷമറക്കുവാനുള്ള തിരക്കിലാണ് ക്ലബ്‌ അംഗങ്ങളും നാട്ടുകാരും.ക്ലബിനോട്‌ ചേർന്ന് ക്രിസ്മസ് പുൽക്കൂടും ഒരുക്കുന്നുണ്ട്.

No comments