പറമ്പിൽ കെട്ടിയിട്ട ആടിനെ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : പറമ്പിൽ കെട്ടിയിട്ട ആടിനെ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി. പുങ്ങാം ചാൽ പാറാടംകയം എന്ന സ്ഥലത്താണ് സംഭവം.പാറാടംകയം സ്വദേശിയായ കാനത്തിൽ സന്തോഷ് (42) ആണ് പരാതിക്കാരൻ. സന്തോഷിന്റെ പറമ്പിൽ കെട്ടിയിട്ടിരുന്ന 16000 രൂപ വില വരുന്ന ആടിനെയാണ് കള്ളൻ കടത്തികൊണ്ടുപോയത്. മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
No comments