പെരിയങ്ങാനം ശ്രീധർമ്മശാസ്താംകാവ് ക്ഷേത്രത്തിലെ മണ്ഡലകാല മഹോത്സവത്തിന് പരിസമാപ്തി
പെരിയങ്ങാനം: പെരിങ്ങാനം ശ്രീധർമ്മശാസ്താംകാവ് ക്ഷേത്രത്തിൽ കഴിഞ്ഞ 41 ദിവസമായി നടന്നു വരുന്ന മണ്ഡലകാല മഹോത്സവം വിവിധ പൂജകളോടെയും അന്ന ദാനത്തോടെയും ഇന്ന് സമാപിക്കുന്നു. കഴിഞ്ഞ 41 ദിവസമായി ക്ഷേത്രത്തിൽ നടക്കുന്ന പൂജകൾക്കും ഭജനകൾക്കും ഇതോടെ പരിസമാപ്തി ആവുകയാണ്. ക്ഷേത്ര പൂജാരി ശ്രീ ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് 41 ദിവസത്തെ മണ്ഡലകാലം ക്ഷേത്രത്തിൽ ആചരിച്ചത്. മണ്ഡലകാല പൂജയുടെ ഭാഗമായി ഇന്നലെ (26-12-22 ) മംഗലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഇന്നലെ ക്ഷേത്രത്തിൽ വച്ച് വിളക്കു പൂജ നടന്നു. പരിപാടിയിൽ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു. ക്ഷേത്ര തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ജനുവരി 23, 24 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷപൂർവ്വം നടത്തുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.വിഷ്ണു മൂർത്തി , ചാമുണ്ഡി മുതലായ തെയ്യക്കോലങ്ങളോടൊപ്പം കലവറ ഘോഷയാത്രയും, ഗാനമേളയും നടത്തുന്നതാണ്.
No comments