Breaking News

ചെസ്സ് പ്രേമികൾക്ക് കോസ്മോസിന്റെ പുതുവത്സര സമ്മാനം 'ഹാപ്പി ന്യൂ ഇയർ ഓപ്പൺ ചെസ്സ് ടൂർണമെന്റ്' ജനു.1ന് പള്ളിക്കരയിൽ


നീലേശ്വരം: കോസ്മോസ് പള്ളിക്കര, ചെസ്സ് അസോസിയേഷൻ കാസറഗോഡിന്റെ സഹകരണത്തോടെ നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എ.യു.പി. സ്കൂളിൽ വെച്ച് പുതുവർഷ ദിനത്തിൽ (1.1.2023 ഞായറാഴ്ച) ഏകദിന ഓപ്പൺ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.


സീനിയർ, അണ്ടർ 15, അണ്ടർ 10 എന്നീ 3 കാറ്റഗറികളിലായാണ് മത്സരങ്ങൾ(3 ടൂർണമെന്റുകൾ). ജില്ലാ സംസ്ഥാന പരിധികളില്ലാതെ എല്ലാ ചെസ്സ് കളിക്കാർക്കും പങ്കെടുക്കാവുന്ന (ഓപ്പൺ റ്റു ഓൾ) ടൂർണമെന്റാണിത്.  


സീനിയർ കാറ്റഗറിയിൽ പ്രായപരിധിയില്ലാതെ എല്ലാവർക്കും - കുട്ടികൾക്കും മുതിർന്നവർക്കും മത്സരിക്കാവുന്നതാണ്.

അണ്ടർ 15 കാറ്റഗറിയിൽ 1.1.2008 മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 

അണ്ടർ 10 കാറ്റഗറിയിൽ 1.1.2013 മുതലുള്ള കുട്ടികൾക്ക് മാത്രമേ പങ്കെടുക്കാനാകൂ. 

സ്വിസ് പെയറിങ് സിസ്റ്റം 7 റൗണ്ടുകൾ ഓരോ കാറ്റഗറിയിലും ഉണ്ടായിരിക്കും.

ഓരോരുത്തർക്കും 15 + 3 ആണ് സമയ പരിധി.

31,000 രൂപ സമ്മാനത്തുകയുള്ള ടൂർണമെന്റിൽ 38 വിജയികൾ സമ്മാനിതരാവും. കൂടാതെ ഒട്ടേറെ പേർക്ക് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. 29 ട്രോഫികളും 26 ക്യാഷ് പ്രൈസുകളും 10 വയസ്സു വരെയുള്ള കുട്ടികൾക്കെല്ലാം മെഡലും സമ്മാനിക്കും.


കളിക്കാർക്കെല്ലാം  ഉച്ചഭക്ഷണവും ചായയും ഉണ്ടായിരിക്കും.  മത്സരാർത്ഥികളുടെ കൂടെ വരുന്നവർക്ക് ടോക്കൺ  സിസ്റ്റത്തിൽ ഭക്ഷണം ഒരുക്കുന്നതാണ്.

സീനിയർ കാറ്റഗറി 200 രൂപയും അണ്ടർ15 & അണ്ടർ 10 കാറ്റഗറി 150 രൂപയുമാണ് പ്രവേശന ഫീസ്.

 മത്സരാർത്ഥികൾ ഡിസംബർ 28 നു മുമ്പ് 

പ്രവേശന ഫീസടച്ച് ഓൺലൈനായി പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

എൻട്രി ഫീ അടക്കുന്നതിനുള്ള ഗൂഗിൾ പേ നമ്പർ: 9048352954 രാജീവ് പണമടക്കുമ്പോൾ മത്സരാർത്ഥിയുടെ പേര് രേഖപ്പെടുത്തേണ്ടതാണ്.

തുക അടച്ചതിന്റെ സ്ക്രീൻഷോട്ട് ഈ നമ്പരിൽ വാട്സാപ്പ്  ചെയ്യേണ്ടതാണ്: 9895932954 രാജീവ്


തുടർന്ന് താഴെ കൊടുത്തിരിക്കുന്ന ഗൂഗ്ൾ ഫോം വഴി പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്ട്രേഷൻ ലിങ്ക്:

https://forms.gle/C2NSeQk7aMWeHhD3A

രജിസ്ട്രേഷൻ ഫോം കൃത്യമായി പൂരിപ്പിക്കേണ്ടതാണ്.


വാട്സാപ്പ് ഗ്രൂപ്പ്

രജിസ്റ്റർ ചെയ്യുന്നവരെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ add ചെയ്യുന്നതാണ്. ടൂർണമെന്റ് സംബന്ധിച്ച എല്ലാ അറിയിപ്പുകളും നിർദ്ദേശങ്ങളും ഈ ഗ്രൂപ്പ് വഴിയാണ് നല്കുക.

രജിസ്ട്രേഷൻ അവസാന തീയ്യതി ഡിസംബർ 28

28.12.2022 ബുധനാഴ്ച രാത്രി 11 മണിക്കുശേഷം യാതൊരു കാരണവശാലും എൻട്രി സ്വീകരിക്കുന്നതല്ല.


കൂടുതൽ വിവരങ്ങൾക്ക്:

9048352954, 94475 20368, 9605231010,

കോസ്മോസ് ക്ലബ്ബ് ഒരുക്കുന്ന ജനകീയ ചെസ്സ് ഉത്സവമായ ഹാപ്പി ന്യൂ ഇയർ  ഓപ്പൺ ചെസ്സ് ടൂർണമെന്റ് പങ്കെടുത്തു വിജയിപ്പിക്കണമെന്ന് എല്ലാ ചെസ്സ് താരങ്ങളോടും സ്പോർട്സ് പ്രേമികളോടും  സാദരം അഭ്യർത്ഥിക്കുന്നു.

വിശദവിവരങ്ങൾ chessassociationkasaragod.com 

എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.


സംഘാടക സമിതിക്കു വേണ്ടി

പി.പി. സുരേന്ദ്രൻ (സെക്രട്ടറി, കോസ്മോസ് പള്ളിക്കര).

രാജേഷ് വി. എൻ. (സെക്രട്ടറി, ചെസ്സ് അസോസിയേഷൻ കാസറഗോഡ്) എന്നിവർ പരിപാടി വിശദീകരിച്ചു.

No comments