Breaking News

മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി കാസർഗോഡ് സ്വദേശികളായ നാല് മലയാളികൾ കർണ്ണാടകയിൽ പിടിയിൽ


ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 3 ലക്ഷം രൂപയുടെ കഞ്ചാവുമായി നാല് മലയാളികളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലെ ബന്തിയോട് സ്വദേശി മുഹമ്മദ് നൗഫല്‍ (24), മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി ജംഷീര്‍ (24), കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി സ്വദേശി മുഹമ്മദ് ബാതീഷ് (37), കാസര്‍കോട് ജില്ലയിലെ മുട്ടത്തോടിയിലെ മുഹമ്മദ് അഷ്റഫ് (42) എന്നിവരെയാണ് കൊണാജെ ഖഡക് പോലീസ് സ്റ്റേഷന്‍ എസ്ഐ ശരണപ്പ ഭണ്ഡാരിയുടെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. അറസ്റ്റിലായവരില്‍ നിന്ന് 4 മൊബൈലുകളും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആള്‍ട്ടോ കാറും പിടിച്ചെടുത്തിട്ടുണ്ട്. 3,19,000 വിലമതിക്കുന്ന 32.195 കിലോ കഞ്ചാവ് ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്നെന്നാണ് അറിയുന്നത്. ശൈലേന്ദ്ര, മുഹമ്മദ് ഷെരീഫ്, മഹേഷ്, പുരുഷോത്തം, ദീപക് അംബരീഷ്, അശ്വിന്‍, സുരേഷ്, ബാരം ബഡിഗേര, രേഷ്മ, സുനിത എന്നിവര്‍ ഓപ്പറേഷനില്‍ പങ്കെടുത്തു.

No comments