മയക്കമില്ലാത്ത കുസുമങ്ങൾ ; കമ്മാടം മിഫ്താഹുൽ ഉലൂം സുന്നി മദ്റസയിൽ എസ് ബി എസ് ക്യാമ്പ് സംഘടിപ്പിച്ചു
പരപ്പ : മയക്കമില്ലാത്ത കുസുമങ്ങൾ എന്ന പ്രമേയത്തിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാനത്തെ മുഴുവൻ മദ്റസ കളിലും നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഡിസംബർ 24, 25 തിയ്യതികളിൽ കമ്മാടം മിഫ്താഹുൽ ഉലൂം സുന്നി മദ്റസയിൽ എസ് ബി എസ് ക്യാമ്പ് സംഘടിപ്പിച്ചു ശനിയാഴ്ച്ച രാവിലെ പത്തിന് ആരംഭിച്ച ക്യാമ്പ് കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എച്ച് അബ്ദു നാസർ ഉദ്ഘാടനം ചെയ്തു . വെള്ളരിക്കുണ്ട് ജനമൈത്രി ബീറ്റ് ഓഫീസർ പി ഷിജിത്ത് സാർ വിഷയാവതരണം നടത്തി. എസ് ജെ.എം പരപ്പ റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ അസീസ് മുസ്‌ലിയാർ , അബ്ദുല്ല മൗലവി ക്ലാസുകൾക്ക് നേതൃത്വം നൽകി . കൊളാഷ് പ്രദർശനം , ഡോക്യുമെന്ററി പ്രദർശനം , ലഹരിവിമുക്ത പ്രതിജ്ഞ എന്നിവ നടന്നു.
അബ്ദൽ ഖാദർ മിസ്ബാഹി , കമ്മാടം സുന്നി മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മാഈൽ പി , ഫഖ്റുദീൻ , എൻ എൽ മുഹമ്മദ് , എൽ അബ്ദുറഹ്മാൻ ഹാജി , സംബന്ധിച്ചു :
No comments