വെസ്റ്റ് എളേരിയിൽ മുസ്ലിം ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കമായി മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ലത്തീഫ് നീലഗിരി ഉത്ഘാടന കർമ്മം നിർവഹിച്ചു
കുന്നുംകൈ : വെസ്റ്റ് എളേരിയിൽ മെമ്പർഷിപ്പ് അടിസ്ഥാനമാക്കിയുള്ള മുസ്ലിം ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കമായി. പഞ്ചായത്തുതല ഉദ്ഘാടനം കാക്കടവ് അരിയങ്കല്ല് ശാഖയിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷററും പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമിതി കൺവീനറുമായ ലത്തീഫ് നീലഗിരി നിർവഹിച്ചു. എ ജി സുലൈമാൻ അധ്യക്ഷനായി.തെരഞ്ഞെടുപ്പ് സമിതി അംഗം വി വി അബ്ദുൽ ഖാദർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ,ജനറൽ സെക്രട്ടറി എ ദുൽകിഫിലി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ,എ പി കെ ശിഹാബ്,എം ഉസ്മാൻ,കെ നൗഷാദ്,കെ അഹമ്മദ് കുഞ്ഞി,മുനീർ മൗലവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:എ ജി സുലൈമാൻ(പ്രസിഡന്റ്),കെ ഖാദർ,കെ നൗഷാദ്(വൈസ് പ്രസിഡന്റ്),എ പി കെ ശിഹാബ്(ജനറൽ സെക്രട്ടറി),എൻ ആശിഖ്,മുഹമ്മദ് റാഫി(ജോ.സെക്രട്ടറി),മുനീർ മൗലവി(ട്രഷറർ)
No comments