Breaking News

'കാസർകോട് ജില്ലാ പഞ്ചായത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സാംസ്കാരിക മേഖലയിലെ മാതൃകാ പ്രവർത്തനം': ഡോ. ടി എം തോമസ് ഐസക്


കാസർകോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമീണതലത്തിലും പട്ടണപ്രദേശങ്ങളിലും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം സാംസ്ക്കാരിക മേഖലയിൽ വികേന്ദ്രീകൃതമായി നടത്തുന്ന മാതൃകാ ഇടപെടലാണെന്ന് മുൻധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.കാസർഗോഡ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശനവും ബുക്ക് റിലീസും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡോ.തോമസ് ഐസക്. .

പ്രാദേശിക തലത്തിൽ കലാ പഠനത്തിനും മികച്ച സിനിമകളെ മനസ്സിലാക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രദർശിപ്പിക്കുന്ന സിനിമകളെ കുറിച്ച് മികച്ച ആസ്വാദനത്തിന് സമ്മാനം നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ അധ്യക്ഷത വഹിച്ചു ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ ചലച്ചിത്രോത്സവം വെബ് പോർട്ടൽ പ്രകാശനം ചെയ്തു .

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശകുന്തള സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമ ഷംന സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപൻ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ ബാലകൃഷ്ണൻ ചലച്ചിത്രോത്സവം ഫിലിം ഡയറക്ടർ ജി ബി വത്സൻ പദ്ധതി വിശദീകരിച്ചു. പ്രോഗ്രാം ഡയറക്ടർ ജയൻ മാങ്ങാട് അഡ്വക്കേറ്റ് സി.ഷുക്കൂർ , സി. നാരായണൻ , ഉണ്ണികൃഷ്ണൻ ,  ശശീന്ദ്രൻ മടിക്കൈ ,ടി.കെ നാരായണൻ ,സുബിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു

No comments