Breaking News

ബളാൽ പഞ്ചായത്ത് രണ്ട്, മൂന്ന്, നാല് വാർഡുകളുടേയും, ആസ്റ്റർ മിംസ്, അക്കാഫ്, മാലോത്ത് സർവീസ് സഹകരണ ബേങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബളാലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി


ബളാൽ: ബളാൽ ഗ്രാമ പഞ്ചായത്ത് രണ്ട്, മൂന്ന്, നാല് വാർഡുകളുടേയും ആസ്റ്റർ മിംസ്, അക്കാഫ്, മലോത്ത് സർവീസ് സഹകരണ ബേങ്ക് എന്നിവരുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ബളാലിൽ വെച്ച് നടത്തി. മെഡിക്കൽ ക്യാമ്പ് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേൾസൺ പത്മാവതി പി അധ്യക്ഷയായി. ബ്ലോക്ക് മെമ്പർ ഷോബി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ അജിത, സന്ധ്യ ശിവൻ, ബേങ്ക് പ്രസിഡൻ്റ് ഹരിഷ് പി നായർ, ക്യാമ്പ് ഡയറക്ടർ ആൽബി, ബേങ്ക് സെക്രട്ടറി മാത്യു എം മാത്യു എന്നിവർ പ്രസംഗിച്ചു.

No comments