Breaking News

ജില്ലയിലെ ആരോഗ്യമേഖലയോട് സർക്കാർ കാണിക്കുന്ന അവഗണന ഡി എം ഒ ഓഫീസ് മാർച്ചിൽ ബളാൽ ബ്ലോക്കിൽ നിന്നും അഞ്ഞൂറ് പേർ പങ്കെടുക്കും


ചുള്ളിക്കര :കാസറഗോഡ് ജില്ലയിലെ ആരോഗ്യമേഖലയോട് പിണറായി സർക്കാർ കാണിക്കുന്ന അവഗണന കാസറഗോഡ് ജില്ലയിലെ രോഗം കൊണ്ട് വലയുന്നവരോട് കാണിക്കുന്ന ക്രൂരതയാണെന്ന് കാസറഗോഡ് ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ.എൻഡോസൽഫാൻ രോഗികൾ അടക്കം ജില്ലയിൽ നിരവധി ആളുകൾ ദുരിതം അനുഭവിക്കുമ്പോഴും കാസറഗോഡ് ജില്ലയോട് ഉള്ള ചിറ്റമ്മനയം തുടരുകയാണെന്ന് പി കെ ഫൈസൽ കൂട്ടിചേർത്തു. കാസറഗോഡ് ജില്ലയോട് പിണറായി സർക്കാർ കാണിക്കുന്ന അവഗണനക്ക് എതിരെ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനേഴാo തിയതി രാവിലെ ഡി എം ഓ ഓഫീസിന് മുമ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉത്ഘാടനം ചെയ്യപ്പെടുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ ചേർന്ന ബളാൽ ബ്ലോക്ക് നേതൃത് യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കോൺഗ്രസ്‌ ന്റെ സമുന്നത നേതാവും മുൻ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും, ദീർഘകാലം ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്ന വി നാരായണൻ നായരുടെ ഏഴാം ചരമ വാർഷിക ദിനത്തോട് അനുഭന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.നേതൃത് യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ, കോൺഗ്രസ്‌ നേതാക്കളായ കെ ജെ ജെയിംസ്, എം പി ജോസഫ്, ബാലചന്ദ്രൻ അടുക്കം, ബാബു കഥളി മറ്റം, ജോസ് മാവേലി, എൻ എ ജോയ്, ജോണി തൊലമ്പുഴ, എം യു തോമസ്, വി അഭ്ദുള്ള, ഡാർലിൻ ജോർജ്, പി യു പാതഭവനാവൻ നായർ, എന്നിവർ സംസാരിച്ചു. ബാലചന്ദ്രൻ പി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സജി പ്ലാച്ചേരിപ്പുറത്ത് നന്ദി പറഞ്ഞു

No comments