Breaking News

പരപ്പ അഭയഗിരിയിലെ കാനന ക്ഷേത്രത്തിൽ മകരദീപസമർപ്പണം നടത്തി ചിന്മയാമിഷനിലെ സ്വാമി വിശ്വാനന്ദ സരസ്വതി കൽവിളക്കിൽ ആദ്യ ദീപം തെളിയിച്ചു


പരപ്പ: അഭയ ഗിരിമലയിലെ കാനന ക്ഷേത്രത്തിൽ മകരദീപസമർപ്പണം. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നുറുകണക്കിനാളുകൾ ചടങ്ങിൽ സംബന്ധിച്ചു. ചിന്മയാമിഷനിലെ സ്വാമി വിശ്വാനന്ദ സരസ്വതി കൽവിളക്കിൽ ആദ്യ ദീപം തെളിച്ചു. തുടർന്ന് മൺചെരാതുകളിലും തിരിതെളിച്ചതോടെ ക്ഷേത്രാങ്കണവും പരിസരവും ദീപ പ്രഭയിലായി.

വനത്താൽ ചുറ്റപ്പെട്ട ക്ഷേത്രത്തിൽ എല്ലാവർഷവും ഈ ചടങ്ങുണ്ട്. നിന്നും ചെങ്കുത്തായ മല കയറി സ്വാമി ഭക്തർ പരിപാടിക്കെത്തി.

പുല്ലാങ്കുഴൽ വാദനവും വിളക്കാട്ടവുമുണ്ടായിരുന്നു. ആധ്യാത്മിക സമ്മേളനത്തിൽസ്വാമി വിശ്വാനന്ദ സരസ്വതി പ്രഭാഷണം നടത്തി. പ്രമോദ് വർണം അധ്യകഷനായി. അഡ്വ. കെ.മധു , പ്രഭാഷകൻ കെ.ബാലൻ, കെ പ്രശാന്ത്, കെ.കുഞ്ഞമ്പു നായർ , സി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു

No comments