"വെള്ളരിക്കുണ്ടിൽ ബ്രാണ്ടി വാങ്ങാൻ പോയില്ലേ ? " എന്നു ചോദിച്ചതിലുള്ള വിരോധത്താൽ മധ്യവയസ്ക്കനെ മർദിച്ചതായുള്ള പരാതിയിൽ കേസ് എടുത്തു
വെള്ളരിക്കുണ്ട് : "നീ ഇന്ന് വെള്ളരിക്കുണ്ട് ബ്രാണ്ടി വാങ്ങാൻ പോയില്ലേ " എന്നു ചോദിച്ചത്തിലുള്ള വിരോധത്താൽ മദ്യവയസ്ക്കനെ യുവാവ് മർദിച്ചതായി പരാതി. കൊന്നക്കാട് ചേരുബകോട് സ്വദേശിയായ ദാമു പി കെ (63) ആണ് പരാതിക്കാരൻ. തടഞ്ഞുനിർത്തി മരവടി കൊണ്ടു അടിച്ചു പരിക്കേൽപ്പിച്ചു എന്നും ചെരുപ്പ്കൊണ്ട് മുഖത്തടിച്ചു എന്നും പരാതിയിൽ പറയുന്നു. ചെറുമ്പകൊട് സ്വദേശിയായ പ്രവീൺ എന്നയാളാണ് മർദിച്ചത് എന്നാണ് പരാതി. ദാമുവിന്റ പരാതിയിൽ പ്രവീണിതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.
No comments