Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ മേളയോടനുബന്ധിച്ച് പാലിയേറ്റീവ് കെയർ ഗുണഭോക്താക്കളുടെയും ബന്ധുക്കളുടെയും സംഗമം നടന്നു


 കരിന്തളം:  2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയർ രോഗി-ബന്ധു സംഗമവും പാലിയേറ്റീവ് കെയർ ദിനാ ആചരണവും കോയിത്തട്ട കുടുംബശ്രീ ഹാളിൽ വച്ച് നടന്നു. പരിപാടിയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് . ശ്രീ.ടി.കെ രവി നിർവ്വഹിച്ചു. 

വൈ .പ്രസിഡണ്ട് ശ്രീമതി . ടി.പി. ശാന്തയുടെ മഹനീയ അദ്ധ്യക്ഷതയിൽ നടന്ന ഉൽഘാടന ചടങ്ങിൽ കരിന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജിഷ. എം.നായർ സ്വാഗതവും. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു എം.വി. പദ്ധതി വിശദീകരിച്ചു കൊണ്ട് ബോധവൽക്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു. കഴിഞ്ഞ ഒരു വർഷക്കാലത്തെ പാലിയേറ്റീവ് പരിചരണ റിപ്പോർട്ട് പാലിയേറ്റീവ് നേഴ്സ് ശ്രീമതി ശാന്ത അവതരിപ്പിച്ചു. പാലിയേറ്റിവ് നേഴ്സിനെ പൊന്നാട അണിച്ച് ആദരിച്ചു. പഞ്ചായത്ത് സെകട്ടറി ശ്രീമതി ലീന മോൾ , പാലിയേറ്റീവ് ജില്ലാ കോ . ഓഡിനേറ്റർ ശ്രീമതി ഷിജി മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ഷൈജമ ബെന്നി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. അബ്ദുൾ നാസർ വാർഡ് മെമ്പർമാരായ ശ്രീ. ബാബു കെ.വി., മനോജ് തോമസ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പഴമയുടെ പാട്ടുകാരൻ , പ്രശസ്ത നാടൻ പാട്ട് കലാകാരൻ ശ്രീ സുഭാഷ് അറുകര സദസ്സിനെ ആഹ്ലാദത്തിലാറാടിച്ചു കൊണ്ട് സംഗമത്തിന് കൊഴുപ്പു കൂട്ടി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ അജിത് കുമാർ കെ.വി.  നന്ദി പറഞ്ഞു. പാലിയേറ്റീവ് രോഗികൾക്കുള്ള ഉപഹാര വിതരണവും നടന്നു. മെഡിക്കൽ ഓഫീസർ അടങ്ങുന്ന കരിന്തളം ആശുപത്രി ജീവനക്കാർ, കരിന്തളം ആശ പ്രവർത്തകർ , വെസ്റ്റ് എളേരി ആശ പ്രവർത്തകർ തുടങ്ങിയവർ വേദിയിൽ നിറഞ്ഞാടി കാണികളെ കൈയ്യിലെടുത്തു. പാലിയേറ്റീവ് കുടുംബങ്ങളിൽ നിന്നും വന്നവരുടെ ശ്രുതിമധുരമായ ഗാനങ്ങൾ മനസ്സുമടുക്കാതെ ഉച്ചയുറക്കത്തെ കാറ്റിൽ പറത്തി. വിഭവ സമൃദ്ധമായ സദ്യയും ജനബാഹുല്യം കൊണ്ടും സംഗമം ഗംഭീര വിജയമായിരുന്നു.





No comments